വയനാട്ടിലെ ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍
കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍. വീട് നഷ്ടപ്പെട്ടവര്‍ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോ?ഗത്തില്‍ അറിയിച്ചു. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കും. ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിര്‍മിച്ചു നല്‍കുക. സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിപ്പിലായിരിക്കും വീടുകള്‍ നിര്‍മിക്കുക. ഭാവിയില്‍ രണ്ടാംനില പണിയാന്‍ കഴിയുന്ന വിധത്തിലായിരിക്കും നിര്‍മാണം നടത്തുക. ദുരന്തബാധിത മേഖലയില്‍ സെപ്റ്റംബര്‍ 2 ന് സ്‌കൂള്‍ പ്രവേശനോത്സവം നടത്തും. വിലങ്ങാട്ടെ ദുരിതബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.