ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡിലും കേരളത്തിന്റെ ടാബ്ലോ ഉണ്ടാകില്ല

Spread the love

ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡിലും കേരളത്തിന്റെ ടാബ്ലോ ഉണ്ടാകില്ല. സംസ്ഥാനം നല്‍കിയ 10 മാതൃകകളും തള്ളിയതിനാലാണിത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളും തള്ളിയിട്ടുണ്ട്. വികസിത ഭാരത് എന്ന പ്രമേയത്തിലൂന്നിയുള്ളവയാണ് ക്ഷണിച്ചിരുന്നത്. എങ്കിലും 10 മാതൃകകള്‍ കേരളം നല്‍കിയെങ്കിലും തള്ളുകയായിരുന്നു. വികസിത ഭാരത് എന്ന പ്രമേയത്തിലൂന്നി കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് കേരള പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് നിശ്ചലദൃശ്യം ഈ മാസം 23 മുതല്‍ 31 വരെ ചെങ്കോട്ടയില്‍ നടക്കുന്ന ഭാരത് പര്‍വില്‍ അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം തീരുമാനമെടുത്തിട്ടില്ല. ഭാരത് പര്‍വില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വ്യക്തമാക്കി.2021 ലും 2022 ലും കേരളത്തിന്റെ നിശ്ചല ദൃശ്യം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2020 ല്‍ അനുമതി നിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *