അമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി അലമാരയിൽ സൂക്ഷിച്ച മകൾ അറസ്റ്റിൽ

Spread the love

മുംബൈ: അമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് കറവറുകളില്‍ 3 മാസത്തോളം അലമാരയില്‍ സൂക്ഷിച്ച മകള്‍ അറസ്റ്റിലായി. ദാദറിനടുത്ത് ലാല്‍ബാഗില്‍ വീണ പ്രകാശ് ജയിന്‍ (53) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ റിംപിള്‍ പ്രകാശ് ജയിന്‍ (22) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബറിലാണ് വീണയെ കൊലപ്പെടുത്തിയത്. കത്തിയും കട്ടറും ഉപയോഗിച്ച് കൈകളും കാലുകളും ഉള്‍പ്പെടെ മുറിച്ചുമാറ്റി പല കഷണങ്ങളായി സൂക്ഷിച്ചെന്ന് പൊലീസ് അറിയിച്ചു.ഭര്‍ത്താവിന്റെ മരണശേഷം വീണയും മകളും ഒരുമിച്ചായിരുന്നു വീട്ടില്‍ താമസം. 2 മാസം മുന്‍പ് വീണയെ കാണാന്‍ സഹോദരന്‍ എത്തിയപ്പോള്‍ ഉറങ്ങുകയാണെന്നും പിന്നീട് പുറത്തു പോയിരിക്കുകയാണെന്നും റിംപിള്‍ പറഞ്ഞു. പല തവണ വീട്ടില്‍ എത്തിയപ്പോഴും വീണയെ കാണാതെ വന്നതോടെ സഹോദരനു സംശയമായി. റിംപിളിന്റെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയോതടെയാണ് പൊലീസില്‍ അറിയിച്ചത്. തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് റിംപിള്‍ പറഞ്ഞെങ്കിലും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *