നാടിന്റെ സാമൂഹ്യ ഭദ്രതയ്ക്ക് വേണ്ടി സാമൂഹ്യ പ്രവർത്തന മേഖലയിലും – സാംസ്കാരിക സേവന മേഖലയിലും –
നാടിന്റെ സാമൂഹ്യ ഭദ്രതയ്ക്ക് വേണ്ടി സാമൂഹ്യ പ്രവർത്തന മേഖലയിലും – സാംസ്കാരിക സേവന മേഖലയിലും – പാലിയേറ്റീവ് കെയർ രംഗത്തും – കായിക വിനോദ മേഖലകളിലും, അനാഥർ – വൃദ്ധർ – മാനസിക വെല്ലുവിളി നേരിടുന്നവർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, തൊഴിൽരഹിതർ തുടങ്ങി വിവിധ മേഖലകളിൽ ജാതി – മത – വർഗ്ഗ – വിവേചനം ഇല്ലാതെ സാമൂഹ്യ സേവനം ലക്ഷ്യമിട്ടുകൊണ്ട് സമൂഹത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കുമായി പുനലാൽ കേന്ദ്രമാക്കി കെയർ ഹഗ്ഗ് എന്ന ചാരിറ്റബിൾ അസോസിയേഷന് തുടക്കം കുറിക്കുകഉണ്ടായി. പ്രസ്തുത പരിപാടിയുടെ അധ്യക്ഷസ്ഥാനം കെയർ ഹഗ്ഗ് പ്രസിഡന്റ് ശ്രീ. പി. ബാബു അവർകൾ ആയിരുന്നു. കെയർ ഹഗ്ഗ് സെക്രട്ടറി ശ്രീ.ജെറിൻ ഗിൽബർട്ട്.ജി. പരിപാടിക്ക് സ്വാഗതം ആശംസിച്ചു. കെയർ ഹഗ്ഗിന്റെ ലക്ഷ്യ അവതരണം ശ്രീമതി. ഷൈനി. സി.ബി അവതരിപ്പിച്ചു.തുടർന്ന് ഉദ്ഘാടനവും ശിലാസ്ഥാപന ചടങ്ങും അരുവിക്കര നിയോജക മണ്ഡലം എം.എൽ.എ. അഡ്വ. ജി.സ്റ്റീഫൻ നിർവഹിച്ചു. ആസ്ഥാന മന്ദിരത്തിന്റെ നെയിംബോർഡ് സ്വിച്ച് ഓൺ കർമ്മവും. സാമൂഹ്യ സേവനമേഖലയിൽ മികവ് പുലർത്തുന്ന സംഘടനകളെ ആദരിക്കലും കാട്ടാക്കട നിയോജക മണ്ഡലം എം.എൽ.എ.ശ്രീ എം ആർ ബൈജു നിർവഹിച്ചു. നിർധനരായ 100 വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി.എൽ.പി മായാദേവിയും, ശ്രീ.പ്രദീപ് നാരായണൻ എന്നിവർ നിർവഹിച്ചു. തുടർന്ന് ആശംസകൾ അർപ്പിച്ചത്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.എൽ. ധന്യ ആര്യനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ആർ. പ്രസന്നകുമാരി പുനലാൽ വാർഡ് മെമ്പർ.ശ്രീ. വിനോദ്
ഉറിയക്കോട് വാർഡ് മെമ്പർ.ശ്രീ. സന്തോഷ് കുമാർ.
കാർത്തികേയൻ സ്മാരക ടെസ്റ്റ് ചെയർമാൻ. ശ്രീ.കെ.കെ രതീഷ്. ഡെൽവ്യൂ ഡയറക്ടർ ശ്രീ .ഡിബിൻ സി. എസ്. സംസ്കാരസാഹിതി ചെയർമാൻ ശ്രീ സത്യദാസ് പോണെടുത്താംകുഴി.പീപ്പിൾസ് ഗ്രൂപ്പ് പ്രസിഡന്റ്. ശ്രീ. സെൽവരാജ്.
സമത ഗ്രന്ഥശാല സെക്രട്ടറി. ശ്രീ. ജോൺദാസ്.
കെയർഹഗ്ഗ് വൈസ് പ്രസിഡന്റ്. സുരേഷ് കുമാർ. കെയർ ഹഗ്ഗ് രക്ഷാധികാരി. ശ്രീ ലൈലദാസ്.കൃത്ഞ്ജതാ രേഖപ്പെടുത്തി.

