ട്രംപ് ഭരണകൂടത്തിൽ നിന്നും രാജിവെച്ച് മസ്ക്
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് വ്യവസായി ഇലോണ്‍ മസ്‌ക് പടിയിറങ്ങി. ഫെഡറൽ ഗവൺമെന്റിന്റെ ചെലവ് ചുരുക്കുന്നതിനായി നിയോഗിച്ച ഡോജ് വകുപ്പിൽ നിന്നാണ് മസ്ക് ഇറങ്ങിയത്.
ഗവണ്‍മെന്റ് കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപിന് നന്ദി പറഞ്ഞാണ് ഇലോണ്‍ മസ്‌ക് പടിയിറങ്ങിയത്. ‘ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുമ്പോള്‍, ചെലവുകള്‍ കുറയ്ക്കാന്‍ അവസരം നല്‍കിയതിന് പ്രസിഡന്റിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. @DOGE mission കാലക്രമേണ ശക്തിപ്പെടും, അത് സര്‍ക്കാരിലുടനീളം ഒരു ജീവിതരീതിയായി മാറും.’- മസ്‌ക് എക്‌സില്‍ കുറിച്ചു.
പ്രത്യേക സർക്കാർ ജീവനക്കാരനായാണ് മസ്കിനെ നിയമിച്ചിരുന്നത്. വർഷത്തിൽ 130 ദിവസം ജോലി ചെയ്യാനാണ് മസ്കിന് അനുമതിയുണ്ടായിരുന്നത്. ജനുവരിയിലാണ് മസ്ക് ചുമലയേറ്റെടുക്കുന്നത്. മെയിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. ഡോണൾഡ് ട്രംപിന്റെ ബില്ലിനെ വിമർശിച്ചാണ് മസ്ക് പടിയിറങ്ങുന്നത്. ഫെഡറൽ കമ്മി വർധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്നാണ് മസ്കിന്റെ അഭിപ്രായം. എന്നാൽ, ബില്ലിനെ മനോഹരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.