ഇനി 56 അല്ല 60!, ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

Spread the love

തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി. 2013 ഏപ്രില്‍ ഒന്നിന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായമാണ് 56ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തിയത്. 2013 ഏപ്രില്‍ ഒന്നിന് മുമ്ബ് സര്‍വീസില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായം 56 ആയി തുടരും. കേരള ഹൈക്കോര്‍ട്ട് സര്‍വീസസ് (ഡിറ്റര്‍മിനേഷന്‍ ഓഫ് റിയട്ടര്‍മെന്റ്) നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ, ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില ജീവനക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ മാസം ആറിനാണ് ഉത്തരവ് പുറത്തിറങ്ങിയത്.56 എന്ന പെന്‍ഷന്‍ പ്രായപരിധി 58 ആക്കാണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സംസ്ഥാന സര്‍ക്കാരിന് കത്തും നല്‍കിയിരുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ജ‍ഡ്ജിമാരുടെ പാനല്‍നല്‍കിയ ശുപാര്‍ശയെത്തുടര്‍ന്നായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *