​മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫും

Spread the love

മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റ് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ജനങ്ങളെ ചേർത്തുപിടിക്കും : അടൂർ പ്രകാശ് എം. പി

​ആര്യനാട് ; 01.03.2026 : ‘നിർധനരായവർക്ക് താങ്ങാവുക’ എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റ് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ജനങ്ങളെ ചേർത്തുപിടിക്കുമെന്നും സമൂഹത്തിലെ വിവിധ മേഖലകളിൽ അവശത അനുഭവിക്കുന്നവർക്ക് തണലാകുമെന്നും ട്രസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മവും ആര്യനാട് മാനവീയം വീഥിയിൽ വച്ച് നിർവഹിച്ചുകൊണ്ട് അടൂർ പ്രകാശ് എം. പി നിർവഹിച്ചു.

മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആസ്ഥാന ഓഫീസിന്റെയും ആര്യനാട് മനവീയം വീഥിയിൽ വച്ച് നടന്ന പൊതുസമ്മേളനവും ശിവഗിരി മഠം ബ്രഹ്മശ്രീ. സൂക്ഷ്മാനന്ദ സ്വാമി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പിന്നോക്കം നിൽക്കുന്നവർക്ക് കരുതലേകാൻ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​ട്രസ്റ്റ് ചെയർമാൻ മീനാങ്കൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ടി.ജി പ്രതാപ് സ്വാഗതം ആശംസിച്ചു. എ.ഐ.സി.സി ചീഫ് കോർഡിനേറ്റർ ആദി ലിംഗ പെരുമാൾ ദാസൻ മുഖ്യാതിഥിയായിരുന്നു. ബിഗ് ബോസ് വിജയിയും സിനി ആർട്ടിസ്റ്റുമായ അനുമോൾക്ക് ചടങ്ങിൽ വെച്ച് സ്നേഹാദരവ് നൽകി.

മലയോര മേഖലയിൽ അടിയന്തര ഘട്ടങ്ങളിൽ എത്തിച്ചേരുന്നതിനും നിർധനരായവർക്ക് സഹായം ലഭ്യമാക്കുന്നതിനും ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആംബുലൻസ് സർവീസ് വലിയ ആശ്വാസമാണ് നൽകുന്നതെന്നും വരും ദിവസങ്ങളിൽ കൂടുതൽ ജനോപകാരപ്രദമായ പദ്ധതികളും സഹായങ്ങളും ആവിഷ്കരിച്ച്‌ നടപ്പിലാക്കുമെന്നും ട്രസ്റ്റ് ചെയർമാൻ മീനാങ്കൽ കുമാർ പറഞ്ഞു.

​ചടങ്ങിൽ ചീഫ് ഇമാം അഹമ്മദ് സിയാദ് റഷാദി, റവ. സുനിൽ സ്പെൻസർ, റവ. എം. സജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ, ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ് നാരായണൻ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജന ജി. നായർ, മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. വിതുര ശശി എന്നിവർ ആശംസകൾ നേർന്നു.

​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.കെ രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷ സജികുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ. നാസറുദ്ദീൻ, ഷീജ എ.എസ്, വാർഡ് മെമ്പർമാരായ എസ് ഷാമിലബീഗം, കെ കെ രതീഷ്, കരിപ്പാലം സുരേഷ്, ശ്രീജാഹരി, മേരി ബിന്ദു, എൽ സുപ്രഭ, വിനോദ് പുറത്തിപാറ എന്നിവരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ എൻ. ജയമോഹൻ, സി. എസ് വിദ്യാസാഗർ, അഡ്വ. ഉഖൈസ് ഖാൻ, സി. ജ്യോതിഷ് കുമാർ, കളത്തറ മധു, വട്ടിയൂർക്കാവ് ബി ജയകുമാർ, പരുത്തിപള്ളി സുരേന്ദ്രൻ, വി. എൽ സന്തോഷ്‌ കുമാർ, കെ മണിലാൽ, ഷനുകുമാർ, സാജൻ പുലരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ട്രസ്റ്റ് ഭാരവാഹികളായ പി. അശോക് കുമാർ (ട്രഷറർ), എം.എം ഷാജി (ചെയർമാൻ, സംഘാടക സമിതി), വി. ചന്ദ്രബാബു (ജനറൽ കൺവീനർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *