ഡല്‍ഹിയിലെ ചങ്കോട്ടക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് നേരെ ദില്ലി പൊലീസിന്റെ അതിക്രമം
ഡല്‍ഹിയിലെ ചങ്കോട്ടക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് നേരെ ദില്ലി പൊലീസിന്റെ അതിക്രമം. കേരളാ എം പിമാരെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. എം പിമാരായ ടി എന്‍ പ്രതാപന്, ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്, ഹൈബി ഊഡന്‍, ജെബി മേത്തര്‍ എന്നിവരെയാണ് ദില്ലി പൊലീസ് കയ്യേറ്റം ചെയ്യുകയും റോഡിലൂടെ വലിച്ചെഴക്കുകയു ംചെയ്തത്.രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചു ഇന്ന് വൈകീട്ട് 7 മണിക്ക് ചെങ്കോട്ടക്ക് മുന്നില്‍ ദീപം കൊളുത്തി പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി പൊലീസ് ഇടപെട്ട് പ്രതിഷേധത്തിന് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ഈ നിരോധനം ലംഘിച്ച് കൊണ്ട് കോണ്‍ഗ്രസിന്റെ എം പിമാരും മുതിര്‍ന്ന നേതാക്കളും റെഡ് ഫോര്ട്ടിന് മുമ്പില്‍ വലിയ പ്രതിഷേഘ സംഗമം സംഘടിപ്പിക്കുകയായിരുന്നു.പാര്‍ലമെന്റിനകത്തെ പ്രതിഷേധം പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി ചെങ്കോട്ടയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 30 വരെ നീണ്ടു നില്ക്കുന്ന വലിയ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ഇന്ന് തുടക്കം കുറിച്ചത്.