കേരളീയം ഉദ്ഘാടന വേദിയെ ഭാവസാന്ദ്രമാക്കി കേരള ഗാനത്തിന്റെ നൃത്താവിഷ്‌കാരം
കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി കേരള ഗാനത്തിന്റെ നൃത്താവിഷ്‌കാരം കേരളീയം ഉദ്ഘാടന വേദിയെ ഹൃദ്യമാക്കി. കേരളത്തിന്റെ തനത് കലാരൂപങ്ങളെ കോര്‍ത്തിണക്കി കലാമണ്ഡലത്തിലെ 33 വിദ്യാര്‍ത്ഥികളാണ് കേരള ഗാനത്തിന്റെ നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്. കെ. ജയകുമാര്‍ ഐ എ എസിന്റെ വരികള്‍ക്ക് ബിജിപാല്‍ ആണ് സംഗീതം നല്‍കിയത്. കലാമണ്ഡലം സംഗീതയാണ് ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. കഥകളി, മോഹിനിയാട്ടം, ഓട്ടംതുള്ളല്‍, നങ്ങ്യാര്‍കൂത്ത്, തെയ്യം, കളരി, മാര്‍ഗംകളി, ഒപ്പന എന്നീ കലാരൂപങ്ങളാണ് കേരള ഗാനത്തിന് ചാരുത പകര്‍ന്ന് വേദിയില്‍ എത്തിയത്. നവംബര്‍ അഞ്ചിന് വൈകിട്ട് 6.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ കലാമണ്ഡലത്തിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന, തനത് വാദ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ട്രഡീഷണല്‍ ബാന്‍ഡും ഡാന്‍സ് ഫ്യൂഷനും അരങ്ങേറും. പ്രകാശ് ഉള്ളിയേരി മുഖ്യാതിഥിയായി പങ്കെടുക്കും.