ലഹരി വിമുക്ത നാടിനായ് ജന ജാഗ്രതാ സദസ്സ്

Spread the love

ആലമുക്ക് പ്രദേശത്ത് സ്വൈര ജീവിതം തകർക്കും വിധം ലഹരി സംഘങ്ങൾ പ്രവർത്തിക്കുകയാണ്. ലഹരിയുടെയും മയക്കുമരുന്നുകളുടെ ഉപയോഗവും നാൾക്കുനാൾ കൂടിവരുന്നു. ലഹരിക്ക് അടിമപ്പെട്ട് ചെറുപ്പക്കാർ സംഘങ്ങളായി ചേർന്ന് സമാധാന ജീവിതത്തിന് ഭീഷണി ഉയർത്തുന്നത് അടുത്ത നാളുകളിൽ പതിവാകുന്നു. ബഹുമാനിക്കേണ്ടവരേയും സ്നേഹിക്കേണ്ടവരേയും ലഹരി മൂത്ത് തിരിച്ചറിയാൻ കഴിയാതെ വരുന്ന മോശം പ്രവർത്തിയിൽ ഏർപ്പെടുന്നു. ഇത്തരം പ്രവർത്തികൾ തടയാൻ ശ്രമിക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് വീണ്ടും വീണ്ടും സംഘം ചേർന്ന് സമാധാന ജീവിതം അസാദ്ധ്യമാക്കുന്നു സമൂഹത്തെ ബാധിക്കുന്ന ഈ അസാമ്മാർഗ്ഗിക പ്രവർത്തിയിൽ നിന്നും നാടിനു മോചനം വേണം. സ്വൈരവും സമാധാനപരവുമായ ജീവിതം ഉറപ്പാക്കുവാനും തിമ്മകളെ ചെറുത്ത് ഇല്ലായ്മ ചെയ്യുവാനുള്ള സമൂഹ മനസാക്ഷി ഉണർ ത്തുന്നതിനുമായി വിപുലമായ കൂട്ടായ്മ സംഘടിപ്പിക്കുകയാണ്. നവംബർ – 1-ാം തീയതി വൈകുന്നേരം 5 മണിക്ക് ആലമുക്ക് ജംഗ്ഷനിൽ ലഹരിമുക്തി നാടിനായ് ജനജാഗ്രതാ സദസ്സ് എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *