ജില്ലയിൽ 25 സ്ഥാനാർത്ഥികൾ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Spread the love

തിരുവനന്തപുരം : ജില്ലയില്‍ ഇന്നലെ (മാർച്ച് 21) 25 സ്ഥാനാർത്ഥികൾ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നേമത്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തൊഴില്‍ ഭവനിലെത്തി ജില്ലാ ലേബര്‍ ഓഫീസറും നേമം മണ്ഡലം റിട്ടേണിങ് ഓഫീസറുമായ ബിജു ഡി.ജെ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ സി.പി ജോണ്‍ (സിഎംപി) കളക്ടറേറ്റില്‍ സബ് കളക്ടറും തിരുവനന്തപുരം ആർഡിഒയുമായ ആല്‍ഫ്രഡ് ഒ.വിയ്ക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കെ.മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്), വി.കെ പ്രശാന്ത് (സിപിഐ(എം), ആര്‍ ശ്രീലേഖ (ബിജെപി), എമില്‍ ബി.എസ് (എസ്.യു.സി.ഐ) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ ദുരന്ത നിവാരണം അസിസ്റ്റന്റ് കമ്മീഷണര്‍ ജയന്തി സുധാകരന്‍ മുമ്പാകെയാണ് ഇവർ പത്രിക നൽകിയത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഒ.എസ് അംബിക (സിപിഐ(എം) പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജി.സുധാകരന്‍ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. വര്‍ക്കല മണ്ഡലത്തില്‍ വി.ജോയ് (സിപിഐ -(എം), സ്വതന്ത്ര സ്ഥാനാര്‍ത്ഥി കണ്ണന്‍ എന്നിവർ പത്രിക നൽകി. അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർ. വർക്കല തഹസിൽദാർ വിനോദ്കുമാർ. ജിയ്ക്കാണ് പത്രിക നൽകിയത്. പാറശ്ശാല മണ്ഡലത്തില്‍ സി.കെ ഹരീന്ദ്രന്‍ (സിപിഐ -(എം) പത്രിക സമര്‍പ്പിച്ചു. മണ്ഡലം ഉപവരണാധികാരിയായ നെയ്യാറ്റിൻകര ഭൂരേഖ തഹസിൽദാർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. വാമനപുരം മണ്ഡലത്തില്‍ ഡി.കെ മുരളി (സിപിഐ(എം) പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റിലെ ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെയാണ് ഡി.കെ മുരളി പത്രിക നല്‍കിയത്. കോവളം നിയോജക മണ്ഡലത്തില്‍ എം.വിന്‍സെന്റ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) കളക്ടറേറ്റിലെ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ശിവദാസന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. കാട്ടാക്കട മണ്ഡലത്തില്‍ പി.കെ കൃഷ്ണദാസ് (ബിജെപി), ജയകുമാര്‍ എസ് (സിപിഐ (എംഎല്‍) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. വെള്ളയമ്പലം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ദിനേശ് ആര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കഴക്കൂട്ടം മണ്ഡലത്തിൽ മൂന്ന് പേർ പത്രിക സമർപ്പിച്ചു. കടകംപള്ളി സുരേന്ദ്രൻ (സിപിഐ(എം), ശരത്ചന്ദ്രപ്രസാദ് (ഇന്ത്യൻ നാഷൽ കോൺ​ഗ്രസ്സ് വി.മുരളീധരൻ (ബിജെപി) എന്നിവർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കളക്ടറേറ്റിലെ ലാന്റ് എക്യുസിഷൻ ഡെപ്യൂട്ടി കളക്ടർ രാകേഷ് കുമാറിനാണ് പത്രിക സമർപ്പിച്ചത്. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ദീപിക ബാബു ചിറയിൻകാഴ് എൽ.ആർ തഹസിൽദാർക്ക് പത്രിക സമർപ്പിച്ചു. ചിറയിൻകീഴ് മണ്ഡലത്തിൽ മനോജ് കുമാർ (സിപിഐ), രമ്യ ഹരിദാസ്(ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ്സ്), സ്വതന്ത്ര സ്ഥാനാർത്ഥി അനൂപ് ബി എന്നിവർ പത്രിക സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *