രാജീവ് ചന്ദ്രശേഖര്‍ പത്രിക നല്‍കി

Spread the love

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ ലേബര്‍ ഓഫീസര്‍ ബിജു വി.ജിക്ക് മുമ്പാകെയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, മേയര്‍ വി.വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ജി.എസ് ആശാനാഥ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, സെക്രട്ടറി പൂന്തുറ ശ്രീകുമാര്‍, സിറ്റി ജില്ല പ്രസിഡന്റ് കരമന ജയന്‍, ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, ട്രഷറര്‍ സി.കൃഷ്ണകുമാര്‍, മേഖലാ ജനറല്‍ സെക്രട്ടറിമാരായ എം.ആര്‍ ഗോപന്‍, കരമന അജിത്ത്, മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വീനര്‍ കൈമനം ദീപുരാജ്, കെ.മഹേശ്വരന്‍ നായര്‍, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂര്‍ക്കട ഹരികുമാര്‍, പത്മിനിതോമസ്, തമ്പാനൂര്‍ സതീഷ്, അഡ്വ. ഷൈന്‍ലാല്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നിന്ന് പ്രകടനമായാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനായി രാജീവ് ചന്ദ്രശേഖര്‍ വരണാധികാരിയുടെ ഓഫീസായ തൊഴില്‍ ഭവനിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *