പ്രസിദ്ധീകരണത്തിന്ഓൾ കേരള ലൈസൻസ്ഡ് വയർമെൻസ് സൂപ്പർവൈസേഴ്സ്&കോൺട്രാക്ടർസ് അസോസിയേഷൻ (AKLWA)(രജി. നമ്പർ: 277/72) സംസ്ഥാന കമ്മിറ്റി.സംസ്ഥാനത്തെ ലൈസൻസ്ഡ് ഇലക്ട്രിക്കൽ തൊഴിലാളികൾ നേരിടുന്ന കടുത്ത നീതിനിഷേധത്തിനെതിരെയും കെ.എസ്.ഇ.ബി.എൽ നടപ്പിലാക്കുന്ന സുരക്ഷാ വിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് AKLWA സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 05/02/2026 തീയതിയിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ ബഹുജന ധർണ്ണ സംഘടിപ്പിക്കുകയുണ്ടായി.ബഹുമാനപ്പെട്ട വർക്കല MLA ശ്രീ. വി. ജോയ് ഉദ്ഘാടനം ചെയ്ത പ്രസ്തുത ധർണ്ണയിൽ ബഹുമാനപ്പെട്ട തൃക്കാക്കര MLA ശ്രീ. പി.സി. വിഷ്ണുനാഥ്, ബഹുമാനപ്പെട്ട നെന്മാറ MLA ശ്രീ. കെ. ബാബു എന്നിവർ പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സ്വാഗതം: ശ്രീ. എം.എം. സുനിൽ കുമാർ (ബഹു. സംസ്ഥാന ജനറൽ സെക്രട്ടറി, AKLWA)അധ്യക്ഷൻ: ശ്രീ. കെ. മുഹമ്മദ് റഫീഖ് (ബഹു. സംസ്ഥാന പ്രസിഡന്റ്, AKLWA)
ആശംസകൾ:
ശ്രീ. സി. കൃഷ്ണദാസൻ (ബഹു. സംസ്ഥാന ട്രഷറർ)
ശ്രീ. N. അനിൽകുമാർ (സംസ്ഥാന ഓർഗനൈസർ)
ശ്രീ. കെ.വി. സിറാജുദ്ദീൻ (ബഹു. സംസ്ഥാന രക്ഷാധികാരി)
ശ്രീ. കെ. ജഗൻ മോഹൻ (ബഹു. സംസ്ഥാന വൈസ് പ്രസിഡന്റ്)
ശ്രീ. കെ. കലാധരൻ (ബഹു. സംസ്ഥാന വൈസ് പ്രസിഡന്റ്)
ശ്രീ. കെ. ബാബുരാജ് (ബഹു. സംസ്ഥാന വൈസ് പ്രസിഡന്റ്)
ശ്രീ. നാരായണൻ കുട്ടി (ബഹു. സംസ്ഥാന ജോയിന്റ് സെക്രട്ടറി)
ശ്രീ. കെ. ഷിഹാബ് (ബഹു. സംസ്ഥാന ജോയിന്റ് സെക്രട്ടറി)
ശ്രീ. സുധാകരൻ (ബഹു. സംസ്ഥാന ജോയിന്റ് സെക്രട്ടറി)
ശ്രീ. അഷറഫ് അമ്പാടി (ചീഫ് IT കോഡിനേറ്റർ)
ശ്രീ. ദിലീപ് ഇത്തിക്കൽ (IT കോഡിനേറ്റർ)
ശ്രീ. രമിത്ത് കെ. രാജ് (റസ്ക്യു ടീം ക്യാപ്റ്റൻ)
ജില്ലാ പ്രസിഡന്റുമാർ / ജില്ലാ സെക്രട്ടറിമാർ
എന്നിവർ സംസാരിച്ചു.
ധർണ്ണ സമരത്തിന്. കെ. കലാധരൻ (ബഹു. സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി
പ്രധാന ആവശ്യങ്ങൾ
- KSEBL ഉത്തരവ് റദ്ദാക്കുക: അധിക ലോഡ് നൽകുന്നതിന് വയറിംഗ് ടെസ്റ്റ് സർട്ടിഫിക്കറ്റ് വേണ്ടെന്നുവെച്ച KSEBL-ന്റെ 31/12/25 ലെ BO(FTD) No.804/2025 ഉത്തരവ് ഉടനടി റദ്ദാക്കുക.
- സുരക്ഷാ പരിശോധന കർശനമാക്കുക: 15 വർഷത്തിലധികം പഴക്കമുള്ള എല്ലാ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷനുകളും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റോ KSEBL-ഓ നേരിട്ട് പരിശോധിക്കുക. അതിനു സാധിക്കാത്ത പക്ഷം ലൈസൻസ്ഡ് കോൺട്രാക്ടർമാരുടെ പരിശോധനയും ടെസ്റ്റ് സർട്ടിഫിക്കറ്റും നിർബന്ധമാക്കുക.
- C-ക്ലാസ് റിപ്പോർട്ട് പരിധി: കടമുറികൾ, കോളനി വയറിംഗ് തുടങ്ങിയ വർക്കുകൾക്കായി C-ക്ലാസ് ലൈസൻസികൾക്ക് നൽകാവുന്ന കംപ്ലീഷൻ റിപ്പോർട്ടുകളുടെ എണ്ണം പ്രതിവർഷം 75 ആയി വർദ്ധിപ്പിക്കുക.
- ലൈസൻസ് ലോഡ് പരിധി പരിഷ്കരിക്കുക: AC, EV ചാർജിംഗ് എന്നിവ വർദ്ധിച്ച സാഹചര്യത്തിൽ C-ക്ലാസ് പരിധി 25 KW ആയും, B-ക്ലാസ് മിനിമം 50 KW ആയും ഉയർത്തുക.
- തൊഴിൽ സംരക്ഷണവും ഇൻഷുറൻസും: സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലികൾ ഏറ്റെടുക്കുന്നത് നിരോധിക്കുക.
*ഇലക്ട്രിക്കൽ അപകടങ്ങളിൽപ്പെടുന്ന തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും സർക്കാർ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക. - പുതിയ കോൺട്രാക്ടർക്ക് അംഗീകാരം: അഡീഷണൽ ലോഡ് നൽകുമ്പോൾ പഴയ കോൺട്രാക്ടറുടെ പേരിൽ പുതിയ വർക്ക് ഉൾപ്പെടുത്തുന്നത് ഒഴിവാക്കി, ലോഡ് നിലവിൽ പണി ചെയ്യുന്ന പുതിയ കോൺട്രാക്ടറുടെ പേരിലേക്ക് മാറ്റാൻ സോഫ്റ്റ്‌വെയർ പരിഷ്കരിക്കുക.
- അനധികൃത വയറിംഗ് സ്ക്വാഡ്: അനധികൃത വയറിംഗ് തടയാൻ ജില്ലാതല പരിശോധനാ സ്ക്വാഡുകൾ ഊർജിതപ്പെടുത്തുകയും വലിയ കെട്ടിടസമുച്ചയങ്ങളിൽ സ്ഥലപരിശോധന കർശനമാക്കുകയും ചെയ്യുക.
- ഇൻസ്‌പെക്ടറേറ്റിൽ SOP നടപ്പിലാക്കുക: ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ഓരോ സേവനത്തിനും നിശ്ചിത സമയപരിധി (Standard Of Performens) നിശ്ചയിക്കുക.
- ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിക്കുക: ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അമിതമായ കാലതാമസവും ഉദ്യോഗസ്ഥരുടെ വിമുഖതയും ഉടനടി അവസാനിപ്പിക്കുക.
- വയർമാന്മാരുടെ അംഗീകാരം: ലൈസൻസ് ലഭിച്ച് 10 വർഷം പൂർത്തിയായ C-ക്ലാസ് കോൺട്രാക്ടർമാർക്ക് 2 വയർമാന്മാരെ കൂടെ ചേർക്കാനുള്ള അനുവാദം പുനഃസ്ഥാപിക്കുക.
- ക്ഷേമനിധി കുടിശ്ശിക തീർക്കുക: കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും യുദ്ധകാലാടിസ്ഥാനത്തിൽ വിതരണം ചെയ്യുക.
- പെൻഷൻ വർദ്ധിപ്പിക്കുക: തൊഴിലാളി ക്ഷേമനിധി പെൻഷൻ നിലവിലെ 1600 രൂപയിൽ നിന്നും 5000 രൂപയായി വർദ്ധിപ്പിക്കുക.
- CEA റെഗുലേഷൻ 2025: പുതിയ റെഗുലേഷൻ നടപ്പിലാക്കുമ്പോൾ നിലവിലുള്ള രണ്ടേകാൽ ലക്ഷം തൊഴിലാളികളുടെ തൊഴിൽ സുരക്ഷയ്ക്ക് സർക്കാർ നടപടി സ്വീകരിക്കുക
- സർക്കാർ നിയമനങ്ങളിൽ ലൈസൻസ്ഡ് ഇലക്ട്രിക്കൽ യോഗ്യതയുള്ളവർക്ക് പ്രത്യേക മുൻഗണന (Weightage) നൽകുക.
വിശ്വസ്തതയോടെ,
സംസ്ഥാന കമ്മിറ്റി, AKLWA.

