കോസലരാമദാസ് അനുസ്‌മരണ സമ്മേളനം ഡോ. നീല ലോഹിതദാസ് നാടർ ഉദ്ഘാടനം ചെയ്തു.
കോസലരാമദാസ് അനുസ്‌മരണ സമ്മേളനം ഡോ. നീല ലോഹിതദാസ് നാടർ ഉദ്ഘാടനം ചെയ്തു. തികഞ്ഞ തൊഴിലാളി സ്‌നേഹിയും കമ്മ്യൂണിസ്‌റ്റുമായ കോസലരാമദാസിൻ്റെ പൊതുജീവിതവും പോരാട്ടവും ഇന്നത്തെ പ്രതിസന്ധിഗ്രസ്തമായ തൊഴിൽ മേഖലയിൽ ഭാവി തലമുറയ്ക്ക് പ്രചോദനമാകുമെന്ന് ഡോ. നാടാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. KSE വർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി എസ്. സീതിലാൽ അദ്ധ്യക്ഷത വഹിച്ചു. എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ആർ. കുമാർ, വി കെ സദാനന്ദൻ , അഡ്വ. ബി കെ രാജഗോപാൽ , എം. ഷാജർഖാൻ , എം എൻ അനിൽ, ദിനേശ് ബാബു , ബി. ഹരിലാൽ, ഡി. ഹരികൃഷ്ണൻ , ബോണിഫസ് ബെന്നി എന്നിവർ കോസലരാമദാസിനെ അനുസ്‌മരിച്ചു പ്രസംഗിച്ചു.

