ആയുർവേദ ആശുപത്രയിൽചികിത്സയിലായിരുന്ന രോഗിയെ ആശുപത്രി പരിസരത്തെ മരത്തിൽതൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഗവ ആയുർവേദ ആശുപത്രയിൽചികിത്സയിലായിരുന്ന രോഗിയെ ആശുപത്രി പരിസരത്തെ മരത്തിൽതൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര അഴകിക്കോണം വട്ടവിളകണ്ണൻവിളാകത്ത് വീട്ടിൽ അജികുമാർ (46) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ 31 മുതൽ ചികിത്സയിലായിരുന്ന ഇയാളെ ബുധനാഴ്ച രാവിലെയാണ്മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ 25 ന് അമരവിളഭാഗത്ത് വച്ച് ഇയാൾസഞ്ചരിച്ചിരുന്ന വാഹനം മറ്രൊരു വാഹനവുമായി കൂട്ടിയിടിക്കുകയുംസംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ചിലർ ഇയാളെ മർദ്ദിക്കുകയുണ്ടായി.തുടർന്ന് പാറശ്ശാല പൊലീസ് കേസ്സെടുത്ത് പ്രശ്നം രമ്യമായിപരിഹരിക്കുകയുംചെയ്തു. അതിനുശേഷമാണ് ഇയാൾക്ക് ദേഹവേദനയും ബുദ്ധിമുട്ടുംഅനുഭപ്പെട്ടത്. തുടർന്ന് ഇയാൾ നെയ്യാറ്രിൻകര ആയുർവേദ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാൾ ആത്മഹത്യ ചെയ്തത്.ഭാര്യഃ ശാരിക, മക്കൾ നവ്യ, കാവ്യ. നെയ്യാറ്റിൻകര പൊലീസ് കേസ്സെടുത്ത്അന്വേഷണം ആരംഭിച്ചു.