സ്ലാബ് തകർന്നു വീണ് 2 തൊഴിലാളികൾ മരിച്ചു

ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. നാദാപുരം വളയത്തിന് സമീപം കൊമ്മാട്ടുപൊയിലിലാണ് സംഭവം. വീടുനിർമാണത്തിനിടെ സൺഷെയ്ഡിന്റെ ഭാഗമാണ് തകർന്നുവീണത്. തൊഴിലാളികൾ അവശിഷ്ടങ്ങൾക്കി ഇടയിൽ അകപ്പെട്ട് പോവുകയായിരുന്നു. ഇവർ പ്രദേശവാസികളാണ്.