മദ്യലഹരിയില്‍ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി
തൃശൂര്‍: കൈപ്പറമ്പില്‍ മദ്യലഹരിയില്‍ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി ഉപയോഗിച്ച് ചന്ദ്രമതിയെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.