ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന്

Spread the love

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന്. ഏ​കീ​കൃ​ത സി​വി​ൽ​കോ​ഡ്​ ന​ട​പ്പാ​ക്കാ​നു​ള്ള കേ​ന്ദ്ര സർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന ‘ജ​ന​കീ​യ ദേ​ശീ​യ ​സെ​മി​നാ​ർ’ വൈ​കീ​ട്ട് നാല് മണിക്ക് സിപിഎം അ​ഖി​ലേ​ന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സ്വ​പ്ന ന​ഗ​രി​യി​ലെ ട്രേ​ഡ്​ സെ​ൻറ​റി​ൽ ആണ് സെമിനാർ.ഇന്ത്യയുടെ സമത്വത്തിന് വേണ്ടത് ഏകീകൃത സിവിൽ കോഡല്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. നാനാത്വത്തിൽ ഐക്യമാണ് ഇന്ത്യയിൽ ഉള്ളതെന്നും നിലവിൽ നടക്കുന്നത് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ‘ലോ കമ്മീഷൻ പഠനം നടത്തി പറഞ്ഞതാണ് ഏകീകൃത സിവിൽ കോഡ് ഇപ്പോൾ ആവശ്യമുള്ളതല്ല എന്ന്. അതു തന്നെയാണ് ഞങ്ങളുടെയും നിലപാട്’ സീതാറാം യെച്ചൂരി പറഞ്ഞു.അതേസമയം, ഏക സിവിൽ നിയമവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി ദേശീയ നിയമ കമ്മിഷൻ രണ്ടാഴ്ച കൂടി നീട്ടി. ജൂൺ 14നാണ് ജനങ്ങളുടെ അഭിപ്രായം തേടിക്കൊണ്ട് നിയമ കമ്മിഷൻ രം​ഗത്തെത്തിയത്. ഒരു മാസത്തെ സമയമാണ് ഇതിനായി നൽകിയത്. വിവിധ മതസംഘടനകളിൽ നിന്നുൾപ്പെടെ 50 ലക്ഷത്തിലേറെ പ്രതികരണങ്ങളാണ് ഇതിനകം കമ്മിഷനിലേക്ക് എത്തിയത്. ഇത് കണക്കിലെടുത്താണ് സമയപരിധി നീട്ടിയത്. താൽപ്പര്യമുള്ള വ്യക്തികൾക്കോ സംഘടകൾക്കോ ജൂലൈ 28വരെ അഭിപ്രായം അറിയിക്കാമെന്ന് നിയമ കമ്മീഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *