സാർവ്വജനീക ഗണേശോത്സവത്തിന്റെ ഭാഗമായി ഇന്ന് ഇരിട്ടിയിൽ നിമജ്ജന ഘോഷയാത്ര നടക്കും
ഇരിട്ടി: സാർവ്വജനീക ഗണേശോത്സവത്തിന്റെ ഭാഗമായി ഇന്ന് ഇരിട്ടിയിൽ നിമജ്ജന ഘോഷയാത്ര നടക്കും. വൈകുന്നേരം 5 മണിയോടെ ഇരിട്ടിയുടെ വിവിധ മേഖലകളിൽ നിന്നും എത്തിച്ചേരുന്ന ഗണേശ വിഗ്രഹ ഘോഷയാത്രകൾ കൈരാതി കിരാത ക്ഷേത്രത്തിന് മുന്നിൽ സംഗമമിച്ചു ഇരിട്ടി നഗരം ചുറ്റി പഴയ പാലം റോഡ് വഴി ഇരിട്ടി പാലത്തിനു സമീപം നിമജ്ജനം ചെയ്യും.ഗണേശോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച നടന്ന സാംസ്‌കാരിക സംഗമം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്‌ഘാടനം ചെയ്തു.സനാതന ധർമ്മത്തിന്റെ സവിശേഷത അത് നമുക്ക് നൽകുന്ന ചിന്താ സ്വാതന്ത്ര്യമാണെന്ന് അദ്ദേഹം പറഞ്ഞുസംഘാടക സമിതി ചെയർമാൻ സജീവൻ ആറളം അദ്ധ്യക്ഷത വഹിച്ചു.വിദ്യാസാഗർ ഗുരുമൂർത്തി മുഖ്യ പ്രഭാഷണം നടത്തി.ഹിന്ദുമതത്തിന്റെ ഏതു മാനബിന്ദുക്കളെയും ആർക്കും എത്തും പറയാമെന്ന അവസ്ഥയാണ് ഇന്നെന്ന് അദ്ദേഹം പറഞ്ഞുസംഘാടക സമിതി ചെയർമാൻ സജീവൻ ആറളം അദ്ധ്യക്ഷത വഹിച്ചു.എ.എൻ. സുകുമാരൻ മാസ്റ്റർ, പവിത്രൻ തൈക്കണ്ടി, കെ. കുഞ്ഞിമാധവൻ , എം.ആർ. സുരേഷ് എന്നിവർ സംസാരിച്ചു. ഇരിട്ടിയിലെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച അഖിൽ പുതുശ്ശേരി അടക്കമുള്ളവരെ വേദിയിൽ ആദരിച്ചു. തുടർന്ന് ഇരിട്ടി സിസ്റ്റേഴ്സ് അവതരിപ്പിച്ച ഗാനാമൃതം സംഗീത പരിപാടിയും നടന്നു.ഇന്ന് വൈകുന്നേരം 5 മണിയോടെ മേഖലയിലെ മുപ്പത്തി അഞ്ചോളം പ്രദേശങ്ങളിൽ നിന്നും ഗണേശ വിഗ്രഹ ഘോഷയാത്രകൾ ഇരിട്ടിയിൽ എത്തിച്ചേരും. ഉളിക്കൽ, പരിക്കളം, കൂട്ടുപുഴ, പടിയൂർ, കീഴ്പ്പള്ളി മേഖലകളിൽ നിന്നും എത്തുന്ന ഘോഷയാത്രകൾ ഇരിട്ടി പാലം കടന്ന് നേരംപോക്ക്, കീഴൂർ വഴി കൈരാതി കിരാത ക്ഷേത്ര പരിസരത്തു എത്തിച്ചേരണം. തില്ലങ്കേരി, മീത്തലെപുന്നാട്, പുന്നാട് മേഖലകളിൽ നിന്നും വരുന്ന ഘോഷയാത്രകൾ നേരെ കൈരാതി കിരാത ക്ഷേത്രത്തിൽ എത്തിച്ചേരണം . പായം, വട്ട്യറ, പയഞ്ചേരി മേഖലയിലെ ഘോഷയാത്രകൾ പയഞ്ചേരി മുക്ക് വഴി കീഴൂരിൽ എത്തിച്ചേരണം.തുടർന്ന് കൈരാതി കിരാത ക്ഷേത്ര പരിസരത്ത് സംഗമിക്കുന്ന ഘോഷയാത്രകൾ ഇരിട്ടി നഗരം ചുറ്റി രാത്രിയോടെ പഴയപാലത്ത് എത്തി വിഗ്രഹങ്ങൾ പുഴയിൽ നിമജ്ജനം ചെയ്യും. ഇരിട്ടിയിൽ ആദ്യമായി നടക്കുന്ന ഗണേശോത്സവത്തിൽ വിവിധ നിശ്ചല ദൃശ്യങ്ങളും, വിവിധ നൃത്തരൂപങ്ങളും , വാദ്യമേളങ്ങളും പതിനായിരത്തിലധികം ഭക്തജനങ്ങളും പങ്കെടുക്കും.