പെരുമ്പാവൂരിൽ വൻ ലഹരി വേട്ട; മൂന്ന് പേർ പിടിയിൽ
എറണാകുളം പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി
പെരുമ്പാവൂർ മുടിക്കൽ തടി ഡിപ്പോക്ക് സമീപത്തുള്ള സ്വകാര്യ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്ന ശേഖരമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ എടപ്പാൾ സ്വദേശി കമറുദ്ദീനേയും രണ്ട് ഇതര സംസ്ഥാനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കമറുദ്ധീനും മുടിക്കൽ സ്വദേശി അഹമ്മദ് കുഞ്ഞും വാടകയ്ക്ക് നൽകിയ കെട്ടിടത്തിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. വിദേശരാജ്യങ്ങളിൽ വിൽക്കുന്ന സിഗരറ്റുകൾ, ഹാൻസ് പാൻപരാഗ് അടക്കമുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയാണ് പിടികൂടിയത്.പെരുമ്പാവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എഎസ്ബി യുടെ പ്രത്യേക സംഘത്തിന്റെയും പെരുമ്പാവൂർ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന