ദേശീയ പണിമുടക്ക് തൊഴിലാളി വിരുദ്ധ ഭരണകൂടത്തിനെതിരെയുള്ള ശക്തമായ താക്കീതായി മാറും : മീനാങ്കൽ കുമാർ
*
തിരുവനന്തപുരം, ജൂൺ 21: സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലൈ 9 ന് നടത്തുന്ന ദേശീയ പണിമുടക്ക് തൊഴിലാളി വിരുദ്ധ കേന്ദ്ര ഭരണകൂടത്തിനെതിരെയുള്ള ശക്തമായ താക്കീതായി മാറുമെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൾഎഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു.
സംഘടിത വ്യവസായ മേഖലയും അസംഘടിത തൊഴിൽ മേഖലയും പൂർണ്ണമായി സ്തംഭിക്കുന്ന പണിമുടക്കായി ദേശീയ പണിമുടക്ക് തീരുന്നതിന് വിവിധ വിഭാഗം തൊഴിലാളികൾ രംഗത്തുവരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് എസ് മുരുകന്റെ അധ്യക്ഷതയിൽ സിപിഐ മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ, ജയചന്ദ്രൻ കല്ലിങ്ങൽ, പി എസ് നായിഡു, കൊടുങ്ങാവൂർ വിജയൻ, ബി എസ് ബിജു, മുട്ടട രാജേഷ്, വിനോദ്, അജികുമാർ, എം എസ് സുജിത്ത്, ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.
ജൂൺ 30 ന്റെ സംസ്ഥാന പ്രചരണ ജാഥയും ജൂലൈ 9 ന് പണിമുടക്കിന്റെ ഭാഗമായിട്ടുള്ള രാജ്ഭവൻ മാർച്ചും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
പ്രസിദ്ധീകരണത്തിന്
സെക്രട്ടറി