ഗുണനിലവാരം കുറഞ്ഞ അരി കഴുകി വെളുപ്പിച്ചു ബ്രാൻഡഡ് ചാക്കുകളിൽ നിറച്ചു കൂടിയ വിലയ്ക്ക് വിതരണം നടത്തുന്നുവെന്ന് പരാതി: ഗോഡൗൺ പൂട്ടിച്ചു
പാലോട് പാപ്പനംകോട്ടുള്ള അരി ഗോഡൗണാണ് നാട്ടുകാരും ചുമട്ടു തൊഴിലാളികളും ചേർന്നു ഉപരോധിച്ചതിനെ തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ് അരിച്ചാക്കുകൾ പിടിച്ചെടുത്തു ഗോഡൗൺ അടച്ചു പൂട്ടി താക്കോലും റിപ്പോർട്ടും കലക്ടർക്ക് കൈമാറിയത്. ഉള്ളി ഗോഡൗൺ എന്ന പേരിൽ പ്രവർത്തിച്ചുവന്ന ഗോഡൗൺ ആണ് അരി ഗോഡൗൺ എന്ന കണ്ടെത്തിയത്. ആപ്പിൾ എന്ന ബ്രാൻഡിൽ ഇവിടെ നിന്നും അരി തിരുവനന്തപുരം കൊല്ലം ജില്ലകൾ വിതരണം നടത്തിയിരുന്നതായി പറയപ്പെടുന്നുതാലൂക്ക് സപ്ലൈ ഓഫിസർ എ. ശ്രീലതയുടെ നേതൃത്വത്തിലാണ് തെളിവെടുക്കുകയും 435 പഴയതും പുതിയതുമായ അരിച്ചാക്കുകൾ പിടിച്ചെടുത്തു സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റിയത്. അരി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണോ എന്നതടക്കം ക്വാളിറ്റി കൺട്രോളറുടെ പരിശോധനയിൽ കൂടുതൽ വ്യക്തത വരണം. റേഷൻ അരിക്കു പുറമേ അന്യസംസ്ഥാനങ്ങളിൽ നിന്ന് കിലോയ്ക്ക് ഒന്നോ രണ്ടോ രൂപയ്ക്ക് കിട്ടുന്ന അരിയും ചേർത്താണ് വിതരണം നടത്തിതെന്നും സംശയിക്കുന്നു”നെടുമങ്ങാട് വാളിക്കോട് സ്വദേശി ഷാരുഖ് ആണ് കെട്ടിടം വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നും അദ്ദേഹത്തെ കുറിച്ചു വിവരമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു മാസങ്ങൾക്ക് മുൻപാണ് എഎംഎസ് ട്രേഡിങ് കമ്പനി എന്ന പേരിൽ ഗോഡൗൺ തുടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ലോഡ് കയറ്റി പോകാൻ ശ്രമം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് സിഐടിയു, ഐഎൻടിയുസി തൊഴിലാളികൾ സംഘടിച്ചു ഗോഡൗണണിലെത്തിയപ്പോഴാണ് അനധികൃതമായി അരി നിറയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഇവർ നാട്ടുകാരെ അറിയിച്ചതിനെ തുടർന്നു അവരെത്തി ലോഡ് കൊണ്ടു പോകുന്നത് തടഞ്ഞു. പൊലീസ്, പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെത്തി തെളിവുകൾ ശേഖരിച്ചു.