തേജസ് എത്തിയത് സഹോദരനെയും മാതാപിതാക്കളെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ…
കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എഫ്‌ഐആര്‍. യുവതിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചത് മാതാപിതാക്കളോടുള്ള വിരോധത്തിന് കാരണമായെന്ന് എഫ്‌ഐആര്‍.
സഹോദരനെയും മാതാപിതാക്കളെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് തേജസ് വീട്ടില്‍ എത്തിയതെന്നും കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ഫെബിനെയും പിതാവിനെയും കുത്തുകയായിരുന്നുവെന്നും എഫ് ഐ ആറില്‍ പറയുന്നു.
കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഉളിയക്കോവിൽ സ്വദേശി ഫെബിൻ (24) ആണ് മരിച്ചത്. പ്രതി തേജസ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു.
ഫെബിന്‍ ജോര്‍ജിനെ കൊന്ന് ജീവനൊടുക്കിയ തേജസ് രാജ് ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ സഹോദരി ഫ്‌ലോറിയെയാണ്. കൊലയ്ക്ക് ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ തേജസ് രാജും ഫ്‌ലോറിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ വിവാഹത്തില്‍നിന്ന് ഫ്‌ലോറിയയും കുടുംബും പിന്‍മാറിയത് പകയ്ക്ക് കാരണമായി.
കാറിലെത്തിയ ആളാണ് ആക്രമിച്ചതെന്നും ഇയാൾ പർദയാണ് ധരിച്ചിരുന്നത് എന്നുമാണ് ഫെറിൻ്റെ പിതാവ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രതി തേജസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടപ്പാക്കടയിലെ റെയിൽവേ ട്രാക്കിൽ നിന്നാണ് തേജസിൻ്റെ മൃതദേഹം കണ്ടെത്തിയത്.