കസ്റ്റംസിന് വെട്ടിച്ചു വിചിത്ര രീതിൽ സ്വർണ്ണ മിശ്രിതം കടത്താൻ ശ്രമിച്ച പ്രതികൾ ചെന്നെത്തിയത് പോലീസ് വലയത്തിൽ

Spread the love

കോഴിക്കോട് : വിമാനത്താവളത്തിന് നിന്നും കസ്റ്റംസിനെ വെട്ടിച്ച് വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് സ്വർണ്ണ മിശ്രിതം കടത്താൻ പുറത്തെത്തിച്ച പ്രതികളെ കൊണ്ടോട്ടി പോലീസ് പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശി സിദ്ധീഖ് , മലപ്പുറം കാവനൂർ സ്വദേശി സൈതലവി എന്നിവരാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും സ്വർണം വാങ്ങാൻ എത്തിയ ആളെയും പോലീസ് വലയത്തിൽ ആക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് ഇരുവരും ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയത്. മുക്കാൽ കോടിയോളം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്.സിദ്ധീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കടത്ത് സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ട് പരിസരത്ത് കൊടുവള്ളി സ്വദേശി ഷറഫുദ്ദീന്‍ കാത്തു നില്‍ക്കുന്ന വിവരം അറിഞ്ഞത്.ഷറഫുദ്ദീനെ ചോദ്യം ചെയ്തതോടെ രണ്ടാമത്തെ യാത്രക്കാരന്‍റെ വിവരങ്ങൾ പൊലീസിന് കിട്ടി. തുടർന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുകയായിരുന്ന സൈദലവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാന്‍റിന് അകത്തും സോക്‌സിലും ആയിരുന്നു സ്വർണ്ണ മിശ്രിതം. സ്വര്‍ണ്ണ കടത്തുകാര്‍ക്ക് നല്‍കാനായി ഷറഫുദ്ദീന്‍ കരുതിയിരുന്ന ഒരു ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *