നാട്ടിൽ നിന്നും കഞ്ചാവുമായി എത്തിയ അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

Spread the love

കോഴിക്കോട് : കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുവാൻ നാട്ടിൽ നിന്നും 16 കിലോഗ്രാം കഞ്ചാവുമായി എത്തിയ മൂന്ന് ഒറീസ സ്വദേശികൾ കസബ പോലീസിന്റെ വലയത്തിലായി. ഒറീസ നയാഘർ സ്വദേശികളായ ആനന്ദ് കുമാർ സാഹു ( 36) , ബസന്ത് കുമാർ സാഹു (40) , കൃഷ്ണ ചന്ദ്രബാരിക്ക് ( 50 ) , എന്നിവരെയാണ് കസബ പോലീസ് വലത്തിലാക്കിയത് . ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അന്യസംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസബ പൊലീസ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് പരിശോധ നടത്തി.തുടർന്ന് സംശയകരമായ സാഹര്യത്തിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ മാങ്കാവിൽ വെച്ച് കണ്ടു. ഇവരെ പൊലീസ് തടഞ്ഞ് നിർത്തി ചോദിച്ചപ്പോഴും ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് വിപണിയിൽ ഏതാണ്ട് പത്തുലക്ഷത്തിന്റെ മുകളിൽ വില വരുന്ന 16 കിലോഗ്രാം കഞ്ചാവ് പ്രതികളിൽ നിന്നും കണ്ടെടുത്തത്.പരിശോധ സംഘത്തിൽ കസബ ഇൻസ്പെക്ടർ കൈലാസ് നാഥ്, എസ്ഐ ജഗ്മോഹൻ ദത്തൻ, രാംദാസ് ഒ.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ പി, രാജീവ് കുമാർ പാലത്ത്, ഹോം ഗാർഡ് സുരേഷ് എന്നിവരും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിലെ ഷാലു. എം, സുജിത്ത് സി.കെ. എന്നിവരും ആന്റി നാർക്കോട്ടിക്ക് ഷാഡോ വിങ്ങിലെ അംഗങ്ങളായ സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്, ഇബിനു ഫൈസൽ, അഭിജിത്ത്, മിഥുൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *