തലസ്ഥാനത്ത് ക്രിമനൽ സംഘങ്ങളുടെ പക : അഞ്ച് പേർക്ക് കുത്തേറ്റു

Spread the love

തിരുവനന്തപുരം: കടയ്ക്കാവൂർ വിളയിൽമൂലയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേർക്ക് കുത്തേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്.പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണ് സംഘർഷത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. കീഴാറ്റിങ്ങൽ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവരാണ് ചികിത്സയിലുളളത്. പ്രതികൾക്കായി കടയ്ക്കാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *