കരുവന്നൂര്‍ സഹകരണബാങ്കില് : 125.84 കോടി ഈടാക്കാൻ നടപടി തുടങ്ങി
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരില്‍നിന്ന് 125.84 േകാടി ഈടാക്കാന്‍ നടപടി തുടങ്ങി. സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടറാണ് ഇതിനുള്ള നടപടി ആരംഭിച്ചത്.കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ റവന്യൂ റിക്കവറിയാണിത്. 20 മുന്‍ ഡയറക്ടര്‍മാരില്‍നിന്നും മുന്‍സെക്രട്ടറി, മുന്‍ മാനേജര്‍, മുന്‍ അക്കൗണ്ടന്റ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരില്‍നിന്നുമാണ് തുക ഈടാക്കുക. റവന്യൂഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചു.പ്രതിയുടെ പേര് ഈടാക്കേണ്ട തുകകെ.കെ. ദിവാകരന്‍ (മുന്‍ പ്രസി.) 8,33,17,650ടി.ആര്‍. പൗലോസ് 2,21,84,158ഖാദര്‍ ഹുസൈന്‍ 2,21,84,158ടി.എസ്. ബൈജു 8,33,17,650എം.ബി. ദിനേഷ് 8,33,17,650ടി.ആര്‍. ഭരതന്‍ 8,33,17,650മഹേഷ് കോരമ്പില്‍ 2,21,84,158Inlineവി.കെ. ലളിതന്‍ 8,33,17,650ഇ.സി. ആന്റോ 2,21,84,158കെ.വി.സുഗതന്‍ 8,33,17,650അനിതാ വിദ്യാസാഗര്‍ 2,21,84,158ചന്ദ്രികാ േഗാപാലകൃഷ്ണന്‍ 2,21,84,158ശാലിനി 31,00,568എന്‍. നാരായണന്‍ 6,11,33,491എ.എം. അസ്ലാം 6,11,33,491ജോസ് ചക്രംപുള്ളി 6,11,33,491എ.എം. ജിജോരാജ് 6,11,33,491അമ്പിളി മഹേഷ് 6,11,33,491സുമതി ഗോപാലകൃഷ്ണന്‍ 6,11,33,491മിനി നന്ദനന്‍ 6,11,33,491(ഇവരെല്ലാം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്)ടി.ആര്‍. സുനില്‍കുമാര്‍( മുന്‍ സെക്രട്ടറി) 9,18,50,835എം.കെ. ബിജു( മുന്‍ മാനേജര്‍) 9,91,96,574സി.കെ. ജില്‍സ് (മുന്‍ അക്കൗണ്ടന്റ് ) 16,11,645എ.കെ. ബിജോയ് (മുന്‍ കമ്മിഷന്‍ ഏജന്റ്) 16,77,055കെ.എം. മോഹനന്‍(വളം ഡിപ്പോ നടത്തിപ്പുകാരന്‍) 4,449.പട്ടികയിലെ ടി.ആര്‍. ഭരതന്‍, സുമതി ഗോപാലകൃഷ്ണന്‍ എന്നിവര്‍ മരിച്ചതിനാല്‍ ഇവരുടെ അവകാശികളെ കക്ഷിചേര്‍ത്ത് പണം ഈടാക്കും.