സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിന് എതിരായ ഉത്തരവിൽ പുനഃപരിശോധന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡൽഹി : സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിന് എതിരായ ഉത്തരവിൽ പുനഃപരിശോധന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. തുറന്ന കോടതിയിൽ വാദം കേൾക്കാനാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ തീരുമാനം. സ്വവർഗ വിവാഹം നിയമ വിധേയമാക്കാനാകില്ലെന്ന വിധിയിൽ പിഴവുകളുണ്ടെന്നാണ് ഹർജിക്കാരുടെ വാദംസാധാരണ പുനഃപരിശോധന ഹർജികൾ ചേംബറിൽ തന്നെ കേട്ട്തള്ളുകയാണ് പതിവ്. അപൂർവം സംഭവങ്ങളിൽ മാത്രമാണ് തുറന്ന കോടതിയിൽ വാദം അനുവദിക്കാറുള്ളത്. സ്വവർഗ രതി കുറ്റകരമല്ലാതാക്കിയ 2018ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വിവാഹം നിയമവിധേയമാക്കണമെന്ന ഹർജി നൽകപ്പെട്ടത്. എന്നാൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇതിന് അനുകൂലമായിരുന്നില്ല.