_ശമ്പള പരിഷ്കരണം: അധികശമ്പളം തിരികെ പിടിക്കണമെന്ന് ഊർജസെക്രട്ടറി; 2021ൽ കെഎസ്ഇബി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചത് സർക്കാർ അനുമതിയില്ലാതെ

Spread the love

തിരുവനന്തപുരം ∙ ശമ്പള പരിഷ്കരണത്തിലൂടെ കെഎസ്ഇബി ജീവനക്കാർ വാങ്ങുന്ന അധികശമ്പളം തിരികെ പിടിക്കണമെന്നു ഊർജ്ജ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ. ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് സെക്രട്ടറി നിർദേശം വച്ചത്. ഇതിനാവശ്യമായ നടപടികൾ കെഎസ്ഇബി കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.സർക്കാരിന്റെ അനുമതിയില്ലാതെയാണ് 2021ൽ കെഎസ്ഇബി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചത്. കഴിഞ്ഞ 2 ശമ്പള പരിഷ്കരണത്തിനും സർക്കാരിന്റെ അനുമതി വാങ്ങിയില്ല. ശമ്പള പരിഷ്കരണം ക്രമപ്പെടുത്തണമെന്നാവശ്യപ്പെട്ടു കെഎസ്ഇബി നൽകിയ അപേക്ഷ സർക്കാർ അംഗീകരിച്ചിട്ടുമില്ല.സർക്കാരിന്റെ അനുമതിയില്ലാതെ കെഎസ്ഇബി നടപ്പാക്കിയ ശമ്പള പരിഷ്കരണത്തെ സിഎജിയും വിമർശിച്ചിരുന്നു. ഇതേ നിലപാടാണ് ഉൗർജ സെക്രട്ടറിയും യോഗത്തിൽ കൈക്കൊണ്ടത്. എന്നാൽ, ത്രികക്ഷി കരാർ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചാണ് ശമ്പള പരിഷ്കരണം നടപ്പാക്കിയതെന്നും കീഴ്‌വഴക്കമനുസരിച്ച് പിന്നീട് സർക്കാർ അംഗീകാരം നൽകുമെന്നും ഫിനാൻസ് ഡയറക്ടർ യോഗത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *