പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത’; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത. നായ ചത്തത് വിഷം ഉള്ളില്‍ച്ചെന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.സംഭവത്തില്‍ ഡോഗ് സ്ക്വാഡ് എസ്‌ഐ എടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് നടപടി എടുത്തത്. വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് നല്‍കി. രാസപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. നായയുടെ മരണത്തില്‍ പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടര്‍ റാങ്കിലുള്ള കല്യാണി ചത്തത് നവംബര്‍ 20-നാണ്