പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയർ ഇന്ത്യ
ദുബായ്: പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയർ ഇന്ത്യ. യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് പുതിയ നിർദ്ദേശവുമായി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. യാത്രക്ക് പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.യാത്ര സമയങ്ങളിൽ എല്ലാം മാസ്ക് ധരിക്കണം. യാത്രക്കാർ എപ്പോഴും സാമൂഹിക അകലം പാലിക്കണം. ദുബായിൽ നിന്നും നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ശക്തമായ മുൻ കരുതൽ നടപടികൾ ആണ് സ്വീകരിച്ചിരിക്കുന്നത്. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന നടത്തുന്നില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.അതേസമയം, ദുബായിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടായിരിക്കും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിലെ എല്ലാ എമിറേറ്റുകളിലും മഴ ലഭിക്കും. രാവിലെ മുതൽ തന്നെ കാർമേഘാവൃതമായ അന്തരീക്ഷമാണ് ഇന്നലെ മുതൽ. പ്രധാന സ്ഥലങ്ങളിൽ എല്ലാം മഴ ലഭിച്ചു. രണ്ട് ദിവസം കൂടി ഇത്തരത്തിൽ മഴ ലഭിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, അബുദാബി എന്നീ സ്ഥലങ്ങളിൽ എല്ലാം ഇന്നലെ മഴ ലഭിച്ചു. റോഡിലൂടെ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം എന്ന് അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ‘യെല്ലോ’ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്.രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലുള്ളവർ അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ഭക്ഷണത്തിന് ഓൺലൈൻ ഡെലിവറിക്കും നൽകാൻ സാധിക്കാതെ വന്നു. മഴയാണ് ഇതിന് തടസ്സം നേരിട്ടത്. ഡെലിവറി ബൈക്കുകൾ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യം ആണ് ഉണ്ടായിരുന്നത്. പല കമ്പനികളും ഭക്ഷണം എത്തിക്കാൻ കാലതാമസം നേരിട്ടത് അറിയിക്കുക ഉണ്ടായി. പലരും അപ്പോൾ തന്നെ ഉപഭോക്താക്കൾക്ക് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരുന്നു.