കളിക്കുന്നതിനിടെ കീടനാശിനി കുടിച്ച മൂന്നുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
കളിക്കുന്നതിനിടെ കീടനാശിനി കുടിച്ച മൂന്നുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിൽസയിൽ. ഇടുക്കി അടിമാലിയിലാണ് സംഭവം.ഇരുമ്പുപാലം കടുവാക്കുന്നേൽ മുഹമ്മദ് സയാനാണ് അബദ്ധത്തിൽ കീടനാശിനി കുടിച്ചത്. നബിദിനത്തോടനുബന്ധിച്ച് വീട്ടിൽ വിരുന്നെത്തിയ അതിഥികളായ കുട്ടികളോടോത്ത് മുറ്റത്ത് കളിക്കവെയാണ് തെങ്ങിൻതൈയുടെ അരുകിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കുട്ടി കഴിച്ചത്.തെങ്ങിനു തളിക്കാനായി വാങ്ങിസൂക്ഷിച്ചതായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകൾക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് കുട്ടിയെ.