തീരദേശം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വേട്ടയില്‍ മൂന്നു കേസ്സുകളിലായി 259.75 ഗ്രാം MDMAയുമായി മൂന്നു പ്രതികൾ അറസ്റ്റില്‍
തീരദേശ മേഖലകളിൽ വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ B.L. ഷിബുവിന്റെ നേതൃത്ത്വത്തിൽ 8/6/2023 രാത്രി ചൊവ്വര, ആഴിമല, പുതിയതുറ മേഖലകളിൽ പരിശോധ നടത്തിയതിൽ മൂന്നു കേസുകളിലായി 259.75 ഗ്രാം MDMAയുമായി നിരവധി ക്രിമിനൽ കേസ്സുകളില്‍ പ്രതികളായ മൂന്നു യുവാക്കളെ എക്സൈസ് പിടികൂടി.തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന എറണാകുളം-അങ്കമാലി സ്വദേശി 29 വയസ്സുള്ള ടോണിന്‍ ടോമി എന്നയാൾ 250.94 ഗ്രാമം MDMA ഒരു സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടു വരവേ പുതിയതുറ ഭാഗത്തു വെച്ച് കണ്ടെത്തി അറസ്റ്റ് ചെയ്തു. പിടിയിലായ ടോണിന്‍ ടോമി എന്നയാൾ കൊലപാതകം, മയക്കുമരുന്ന് കേസ് തുടങ്ങി 9 തോളം ക്രിമിനൽ കേസ്സുകളില്‍ പ്രതിയാണ്. മട്ടാൻഞ്ചേരി പോലീസ് കണ്ടെത്തിയ 493 ഗ്രാം MDMA കേസിലെ, അറസ്റ്റ് ചെയ്യാനുള്ള പ്രതിയായ ഇയാൾ, അറസ്റ്റ് ഭയന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയതുറ ഭാഗത്ത് എബിൻ എന്നയാളുടെ വീട്ടിൽ താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരവേയാണ് പിടിയിലായത്. ഡൽഹിയിലും വിദേശത്തുമുള്ള മയക്കുമരുന്നു നെറ്റ്‌വർക്കുമായി ഇയാൾക്ക് അടുത്ത ബന്ധമുള്ളതായി വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ഇയാൾക്ക് മയക്കു മരുന്ന് കച്ചവടത്തിനു സഹായിച്ച റാക്കറ്റിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും തുടരന്വേഷണം നടക്കുന്നതായും EE & ANSS സർക്കിൾ ഇൻസ്പെക്ടർ ശ്രി. B.L. ഷിബു അറിയിച്ചു.മയക്കുമരുന്നുമായി പിടിക്കപ്പെട്ട എബിന്റെ വീട്ടുകാരുടെ സമ്മതത്തോടെയാണ് ടോണിന്‍ ടോമി എന്ന പ്രതി അബിന്റെ വീട്ടിൽ താമസിച്ച് വന്നിരുന്നത്. വീട്ടുകാർക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു, ജില്ലയിൽ നാളിതുവരെ കണ്ടെടുത്തതിൽ ഏറ്റവും അധികം MDMA പിടികൂടിയ മയക്കുമരുന്ന് കേസാണിത്.കൂടാതെ, ചൊവ്വര ഭാഗത്ത് ഒരു സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 3.23 ഗ്രാം MDMAയുമായി പുതിയതുറ സ്വദേശി സച്ചു എന്ന് വിളിക്കുന്ന 32 വയസ്സുള്ള സജനെ അറസ്റ്റ് ചെയ്തു. സജൻ നിരവധി ക്രിമിനൽ കേസ്സുകളില്‍ പ്രതിയാണ്.ആഴിമല ശിവക്ഷേത്രത്തിന് സമീപം MDMA കച്ചവടം നടത്തുന്നതിനിടയിൽ പുതിയതുറ സ്വദേശി 26 വയസ്സുള്ള എബിൻ യൂജിൻ 5.58 ഗ്രാം MDMA യുമായി പിടിയിലായി, മാരക മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിൽ എടുത്തു.പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു, നന്ദകുമാർ, പ്രബോത്, അക്ഷയ്, സുരേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ ഗീതകുമാരി, ഡ്രൈവർ അനിൽകുമാർ എന്നിവർ ഉണ്ടായിരുന്നു.