ഷോക്കേറ്റ് ആദിവാസി യുവാവിന്റെ മരണം: 16 ലക്ഷവും ജോലിയും നല്‍കാമെന്ന് ഉറപ്പു നല്‍കി സംസ്ഥാന സര്‍ക്കാര്‍
വയനാട്: പുല്‍പ്പള്ളി ചീയമ്പത്ത് വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് സുധന്‍ മരിച്ച സംഭവത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.16 ലക്ഷം രൂപ സഹായധനവും ആശ്രിതര്‍ക്ക് ജോലിയും നല്‍കാമെന്ന ഉറപ്പ് അധികൃതര്‍ എഴുതി നല്‍കിയതോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. അര്‍ഹമായ സഹായധനവും ആശ്രിതര്‍ക്ക് ജോലിയും പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.കെഎസ്ഇബി, റവന്യൂ, ട്രൈബല്‍ വകുപ്പുകള്‍ ചേര്‍ന്നാണ് സുധന്റെ കുടുംബത്തിന് സഹായധനം നല്‍കുക. കളക്ടറും തഹസില്‍ദാരും ഉള്‍പ്പെടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തി. ഇന്നലെയാണ് വയലിലൂടെ നടന്നുവരുന്നതിനിടെ പൊട്ടിയ ഇലക്ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ് സുധന്‍ മരിച്ചത്.