നെയ്യാറ്റിൻകരയിൽ മരുമകന്റെ മർദ്ദനമേറ്റ വയോധിക മരിച്ചു
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ മരുമകന്റെ മർദ്ദനമേറ്റ വയോധിക മരിച്ചു. കുളത്തൂർ കടകുളം സ്വദേശി തങ്കം (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മകളുടെ ഭർത്താവായ റോബർട്ടാണ് പ്രതി. ഇന്നലെ രാത്രി റോബർട്ട് ഭാര്യ പ്രീതയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നുതിനിടയിലാണ് തങ്കത്തിനെ ഇരുമ്പ് ദണ്ഡ് എടുത്ത് തലക്കടിച്ചത്. പ്രീതയ്ക്കും തലയ്ക്ക് പരുക്കുണ്ട്. നിലവിൽ തങ്കത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്.