പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

തൃശ്ശൂർ : പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി സ്വദേശി രേവന്ത് ബാബു (37) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാലിയേക്കരയിലെ ടോൾ പ്ലാസയിലെയാണ് ഇന്നലെ രാത്രി നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ടോൾ പ്ലാസയിലെ നിയന്ത്രണങ്ങൾ അവഗണിച്ച് ഇയാൾ നിരവധി വാഹനങ്ങൾ ടോൾ അടയ്ക്കാതെ കടത്തിവിടുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ താക്കോൽ ഊരിയെടുത്ത് സ്ഥലത്തു കലാപം സൃഷ്ടിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു. വിവരം ലഭിച്ചെത്തിയ ഹൈവേ പോലീസിനെ തടയാൻ ശ്രമിച്ച രേവന്ത് ബാബു, ഇടപെടാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ വിഷ്ണുവിന്റെ നെറ്റിയിൽ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു ജാമ്യമില്ല വകുപ്പ് ഉൾപ്പെടെ കർശനമായ വകുപ്പുകൾ പ്രകാരമാണ് പുതുക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യത്യസ്തമായ സമരങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ വ്യക്തിയാണ് രേവന്ത് ബാബു

Leave a Reply

Your email address will not be published. Required fields are marked *