പാളയത്തെ അയ്യങ്കാളി ഹാളിന്റെ നവീകരണം പ്രവർത്തനം സർക്കാർ ഇരുട്ടിൽത്തപ്പുന്നു : കെട്ടിടം തകർച്ചയുടെ നിലയിൽ
തിരുവനന്തപുരം : പാളയത്തെ അയ്യങ്കാളി ഹാൾ തകർച്ചയുടെ നിലയിൽ . കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഓടുകളും ഗോപൂരത്തിൽ ഉണ്ടായിരുന്ന ഗ്ലാസും പൊട്ടി തകർന്നു . വിവിധ പരിപാടികളിൽ മുഖ്യമന്ത്രിയും ഗവർണറും ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന അയ്യങ്കാളി ഹളാണ് ഇപ്പോൾ ശോചനീത അവസ്ഥയിലേക്ക് മാറിയത് . ഹാളിന്റെ നവീകരണം പ്രവർത്തനം സർക്കാരും തിരുവനന്തപുരം നഗരസഭയും ഇരുട്ടിൽത്തപ്പുകയാണ്.നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മുൻകാലങ്ങളിൽ വി .ജെ.ടി ഹാൾ അറിയപ്പെട്ട കൊണ്ടിരുന്ന ഹാളാണ് ഇന്നത്തെ അയ്യങ്കാളി ഹാൾ .2023 – 24 വർഷത്തെ പദ്ധതി വിഹിതത്തിൽ അയ്യങ്കാളി ഹാളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രിയുടെ കീഴിൽ വരുന്ന പൊതുഭരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരുന്നത്.