പൂജപ്പുര സരസ്വതി മണ്ഡപം :ഭക്തജന പ്രതിഷേധമിരമ്പി

Spread the love

തിരുവനന്തപുരം: പൂജപ്പുര സരസ്വതി മണ്ഡപം സര്‍ക്കാരിന്റെ പ്രചാരണ വേദിയാക്കിയ സംഭവത്തില്‍ ഭക്തജന പ്രതിഷേധമിരമ്പി. ഹിന്ദു ഐക്യവേദി പൂജപ്പുര നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആരാധനാലയത്തില്‍ സര്‍ക്കാര്‍ കടന്നു കയറുന്നത് മതനിരക്ഷേ നിലാപാടിനെതിരാണ് എന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സരസ്വതിമണ്ഡപം ഇന്നാട്ടിലെ ജനങ്ങളുടെ വികാരമാണ്. നവരാത്രി കാലത്ത് ലക്ഷകണക്കിന് ജനങ്ങളാണ് ഇവിടെ തിങ്ങി കൂടുന്നത്. സരസ്വതി ദേവി കുടികൊള്ളുന്ന ഇടമാണ് ഇത് കേവലം ഒരു കെട്ടിടമല്ല.ചിലര്‍ക്ക് ഒരു കെട്ടിടമായി തോന്നും. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ കല്‍മണ്ഡപം വളരെ ജീവസ്സുറ്റ ചൈതന്യവത്തായ വളരെ നിഷ്ഠയോടുകൂടി താന്ത്രിക വിധി പ്രകാരം ചൈതന്യത്തെ ആവാഹിച്ച് കുടിയിരുത്തിയ പാവനമായ ഇടമാണ് എന്നും വിശ്വാസിയുടെ ഇടങ്ങള്‍ വിശ്വാസികള്‍ക്കുള്ളതാണ് എന്നും കുമ്മനം പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ദൃഢത സര്‍ക്കാര്‍ കണ്ടതാണ്. ഈ നാട്ടില്‍ സരസ്വതിയെ ആരാധിക്കുന്ന എല്ലാ ജനങ്ങളുടെയും ആരാധനാ കേന്ദ്രമാണ് പൂജപ്പുര മണ്ഡപം. വിശ്വാസമെന്നത് ഭക്തരുടെ അവകാശമാണ് ഭരിക്കുന്ന സര്‍ക്കാരിന്റെ ഔദാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു. സരസ്വതി മണ്ഡപം കാത്തുരക്ഷിക്കേï ചുമതല ഭക്തര്‍ക്ക് ഉണ്ട്. ഇന്നിവിടെയെങ്കില്‍ നാളെ ഗുരുവായൂരും ശബരിമലയിലും ഓഫീസ് കൊണ്ടുവയ്ക്കുമായിരിക്കും. ക്ഷേത്രങ്ങളുടെ മേലുള്ള കടന്നുകയറ്റം കേരളത്തില്‍ കൂടി വരികയാണ്. പരമ പവിത്രമായ പൂജപ്പുരയിലെ സരസ്വതി മണ്ഡപം സംരക്ഷിക്കാന്‍ വിശ്വാസ ജനകോടികള്‍ ഇങ്ങോട്ട് ഒഴുകിയെത്തുമെന്നും കുമ്മനം രാജശേഖരന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. കുമാരസ്വാമിയുടെ വിഗ്രഹം വച്ച് ആരാധിക്കുന്ന സ്ഥലത്താണ് പിണറായിയുടെയും ശിവന്‍കുട്ടിയുടെയും ഫോട്ടോ വച്ചിരിക്കുന്നത് അത് പൊളിച്ചുമാറ്റിയില്ലെങ്കില്‍ ഇവിടെ നിന്നും ആരംഭിക്കുന്ന ഭക്തജന പ്രതിഷേധം കേരളമാകെ ആളിപ്പടരുമെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷ് പറഞ്ഞു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് അനില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ തിരുമല അനില്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വഴയില ഉണ്ണി, ക്ഷേത്ര സംരക്ഷണ സമിതി മേഖലാ സെക്രട്ടറി വി.റ്റി.ബിജു, വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷന്‍ സി. ബാബുക്കുട്ടന്‍, പൂജപ്പുര ജനകീയ സമിതി രക്ഷാധികാരി വി.ജയശങ്കര്‍ സതീഷ് പൂജപ്പുര, തുടങ്ങിയവര്‍ സംസാരിച്ചു. പൂജപ്പുര സരസ്വതി മണ്ഡപത്തിനു മുന്നില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *