തിരുവനന്തപുരത്ത് നൃത്താധ്യാപികയായ 20കാരിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം : തിരുവനന്തപുരത്ത് നൃത്താധ്യാപികയായ 20കാരിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നഗരൂർ നന്തായിവാനം എസ്.എസ്.ഭവനിൽ സുനിൽകുമാർ – സിന്ധു ദമ്പതിമാരുടെ മകൾ ശരണ്യയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.നന്തായിവാനത്തെ ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ. പിതാവ് സുനിൽകുമാർ ചെമ്പരത്തിമുക്കിൽ തട്ടുകട നടത്തുകയാണ്. വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ യുവതിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.