LatestNEWS

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേട്; നിയമനം റദ്ദാക്കാതെ പി എസ് സി, ഒന്നാം റാങ്കുകാരന് അഡ്വൈസ് മെമ്മോയുമില്ല

Spread the love

ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയിട്ടും നിയമന നടപടിയിൽ തീരുമാനമെടുക്കാതെ പി.എസ്.സി. പഴയ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ലഭിച്ച അരുണ്‍ ജെ. പ്രതാപ് ഇപ്പോഴും അതേ തസ്തികയിൽ തുടരുകയാണ്. ക്രമക്കേട് കണ്ടെത്തിയ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്തിയ നിയമനം റദ്ദാക്കാൻ സർക്കാരും ഇതുവരെ ഇടപെട്ടിട്ടില്ല.പഴയ റാങ്ക് ലിസ്റ്റ് പിൻവലിച്ച ശേഷമാണ് പി.എസ്.സി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പുതിയ പട്ടികയിൽ ശ്യാംകൃഷ്ണനാണ് ഒന്നാം റാങ്ക് ലഭിച്ചത്. എന്നാൽ ഒന്നാം റാങ്കുകാരനായിട്ടും ഇദ്ദേഹത്തിന് ഇതുവരെ അഡ്വൈസ് മെമ്മോ അയച്ചിട്ടില്ല. പുതിയ പട്ടികയിൽ നാലാം റാങ്കുകാരനാണ് അരുണ്‍ ജെ. പ്രതാപ്.നിയമനവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരിക്കുകയാണെന്നും ഉപദേശം ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നുമാണ് പി.എസ്.സിയുടെ വിശദീകരണം. അതേസമയം, പരീക്ഷാ ക്രമക്കേട് വ്യക്തമായിട്ടും പഴയ പട്ടികയിൽ നിന്നുള്ള നിയമനം തുടരുന്നതും പുതിയ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരന് നിയമന ശുപാർശ നൽകാത്തതും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *