സ്വാതന്ത്ര്യ ദിനാഘോഷം; ജില്ലയില്‍ മന്ത്രി കെ.എം ഷാജി പതാക ഉയര്‍ത്തി

Spread the love

ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തില്‍ കാസര്‍ക്കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. സ്വാതന്ത്ര്യദിന പരേഡില്‍ സായുധ സേനകള്‍, പോലീസ്, എക്സൈസ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, എന്‍.സി.സി, സ്‌കൂള്‍ ബാന്‍ഡ് സെറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 15 പ്ലാറ്റൂണുകള്‍ അണിനിരന്നു

ജില്ലാ ആംഡ് റിസര്‍വ് പോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ്, നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്, ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഉദിനൂര്‍ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍, നീലേശ്വരം രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍, ചെമ്മനാട് ജി.എച്ച്.എസ്.എസ്, കാറഡുക്ക ജി.വി.എച്ച്.എസ്.എസ്, പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലെ എന്‍.സി.സി, പെരിയ ജവഹര്‍ നവോദയ വിദ്യാലയ, ഉളിയത്തടുക്ക ജയ് മാതാ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ ബാന്‍ഡ് സെറ്റ് എന്നിവ പ്ലാറ്റൂണിന്റെ ഭാഗമായി. കാസര്‍കോട് ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനം ആലപിച്ചു

Leave a Reply

Your email address will not be published. Required fields are marked *