പുതിയ ‘സൂപ്പർ ആപ്’ അവതരിപ്പിക്കാൻ ഒരുങ്ങി റെയിൽവ…

Spread the love

ട്രെയിനിൽ ഒരു ടിക്കറ്റ് എടുക്കുന്നത് ശെരിക്കും ഒരു ചടങ്ങാണ്. സ്റ്റേഷനിൽ പോയാൽ നീണ്ട നിര, ഐ ആർ സി ടി സി ആപ് ഉപയോഗിച്ചാണെങ്കിൽ ചില സമയങ്ങളിൽ സർവർ ഇററും. ഇതൊക്കെ കൊണ്ട് യാത്രക്കാർ ഏറെ കാലമായി ബുദ്ധിമുട്ടുകയാണ്. ഈ പ്രശ്നങ്ങൾക്ക് അവസാനം കാണാം റെയിൽവേ തീരുമാനിച്ചിരിക്കുകയാണ്.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ട്രെയ്നിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെ ഇനി ഒറ്റ ആപിൽ നടക്കും. ‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ അഥവാ ‘സൂപ്പർ ആപ്’ എന്നാണ് പുതിയ ആപ്പിന്റെ പേര് . പുതിയ ആപ് ഈ വർഷം അവസാനത്തോടെ റെയിൽവേ പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആപ് വികസിപ്പിച്ചത് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസാണ്.ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും പ്രവർത്തനം.

റെയിൽവേയുടെ വരുമാനം കൂട്ടാനും സൂപ്പർ ആപ് വഴി സഹായിക്കുമെന്നാണ് റയിൽവെയുടെ വിലയിരുത്തൽ. 2023-24 സാമ്പത്തിക വർഷത്തിൽ ഐആർസിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയിൽവേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാൽ, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നാണ് എന്നതും ആപ് വികസിപ്പിക്കുന്നതിനുള്ള പ്രധാന കാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *