ദീപാവലി ഓഫര്‍: കെണിയില്‍ വീഴരുത്, പണം പോകും; മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: ദീപാവലി പോലുള്ള ആഘോഷങ്ങളുടെ ചുവടുപിടിച്ച്‌ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ നിരവധി ഓഫറുകള്‍ നല്‍കാറുണ്ട്.ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. പലപ്പോഴും ഇ-കോമേഴ്സ് വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും ലോഗോ, അവരുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ പരസ്യം നല്‍കുന്നത്. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ വെബ്‌സൈറ്റ് പോലെ തോന്നിക്കുന്ന ഇവ സന്ദര്‍ശിച്ച്‌ ഓര്‍ഡര്‍ ചെയ്താല്‍ പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ അവയിലൂടെ ഓര്‍ഡര്‍ നല്‍കാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ എന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. വ്യാജ വെബ്‌സൈറ്റുകള്‍ തിരിച്ചറിയുന്നതിന് വെബ്‌സൈറ്റ് വിലാസം സൂക്ഷ്മമായി പരിശോധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.’

Leave a Reply

Your email address will not be published. Required fields are marked *