മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; രണ്ട് മരണം
മൂന്നാർ മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. പരിക്കേറ്റവരെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നു. തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്നാട് നാഗർകോവിൽ നിന്ന് വന്ന സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് മറിഞ്ഞത് . നാഗർകോവിൽ സ്കോട്ട് കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത് . കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിൻ്റിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.