നടന്‍ ശ്രീകാന്ത് വാങ്ങിയത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ന്‍; കൂടുതല്‍ താരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും

Spread the love

മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നടന്‍ ശ്രീകാന്ത് 43 തവണയായി അഞ്ച് ലക്ഷം രൂപക്ക് കൊക്കെയ്ന്‍ വാങ്ങിയതായി സൂചനയെന്ന് പോലീസ്.നടന്‍ കൊക്കെയ്ന്‍ വാങ്ങിയതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചെന്നും പോലീസ് വ്യക്തമാക്കുന്നു. കൊക്കെയ്ന്‍ വാങ്ങിയത് സംബന്ധിച്ച സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിക്കുന്ന ഡിജിറ്റല്‍ പണമിടപാട് വിവരങ്ങള്‍, മൊബൈല്‍ സന്ദേശങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തതായാണ് വിവരം.നിലവില്‍ നാല് വകുപ്പുകള്‍ പ്രകാരമാണ് നടന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്.ചെന്നൈ കോടതി ജൂലായ് ഏഴ് വരെയാണ് നടനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.കൂടുതല്‍ അന്വേഷണത്തിനായി ശ്രീകാന്തിനെ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം പലതാരങ്ങള്‍ക്കും ശ്രീകാന്ത് കൊക്കെയ്ന്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. നടനുമായി അടുപ്പമുള്ള നടന്‍ കൃഷ്ണ ഉള്‍പ്പെടെയുള്ള മറ്റ് നടീനടന്മാരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തും. മുന്‍ എ ഐ എ ഡി എം കെ അംഗം കൂടി ഉള്‍പ്പെട്ട ഒരു പബ്ബിലുണ്ടായ വഴക്കിനെ തുടര്‍ന്ന് കണ്ടെത്തിയ മയക്കുമരുന്ന് ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ശ്രീകാന്തിന്റെ അറസ്റ്റില്‍ കലാശിച്ചത്.

ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയില്‍ പരിചിതനായ ശ്രീകാന്ത് 2002 ല്‍ റോജ കൂട്ടം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡ് ഹിറ്റ് ചിത്രമായ ത്രീ ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കായ നന്‍ബനിലെ വേഷം ഉള്‍പ്പെടെ 70 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *