പുഷ്പ 2; ദി റൂളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഡാർക്ക് ഫാൻ്റസി

Spread the love

അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുഷ്പ 2; ദി റൂളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഐടിസി സൺഫീസ്റ്റ് കമ്പനിയുടെ കുക്കി ബ്രാൻഡായ ഡാർക്ക് ഫാൻ്റസി.സിനിമയുടെ റിലീസിന് മുന്നോടിയായി അല്ലുവിന്റെ ചിത്രം ഉൾപ്പെടുത്തിയ രണ്ട് ലിമിറ്റഡ് എഡിഷൻ കുക്കി പാക്കുകൾ കമ്പനി ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.

കുക്കീസ് വാങ്ങുന്നവർക്ക് മറ്റൊരു സമ്മാനം കൂടി കമ്പനി ഒരുക്കിയിട്ടുണ്ട്. ബിഗസ്റ്റ് ഫാൻ ഫാൻ്റസി മത്സരത്തിലൂടെ അല്ലു അർജുനെ നേരിട്ട് കാണാനുള്ള അവസരമാണത്. ഇതിനായി www.biggestfanbiggestfantasy.com എന്ന കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഓഗ്മെൻ്റഡ് റിയാലിറ്റി ഫിൽറ്റർ ഉപയോഗിച്ച് സെൽഫിയെടുത്ത ശേഷം ബ്രാൻഡിനെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് കമ്പനി പറഞ്ഞിട്ടുണ്ട്. ജനറൽ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലിമിറ്റഡ് എഡിഷൻ കുക്കീസ് ഇപ്പോൾ ലഭ്യമാണ്.

അതേസമയം ആകാംഷക്ക് അവസാനമിട്ട് കൊണ്ട് ഡിസംബർ 5നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രയിലറിൽ നിന്നും പുഷ്പ 2 വൻ ഫൈറ്റ് സീനുകൾ ഉണ്ടാകുമെന്നാണ് മനസിലാകുന്നത്. കൂടാതെ വിദേശ ലൊക്കേഷനുകളും ഇതിലുണ്ട്. ‘പുഷ്പ യുടെ ഒന്നാം ഭാഗത്തിനു രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. കൂടാതെ അല്ലു അർജുന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *