ശ്രീനഗറില്‍ ഏറ്റുമുട്ടല്‍;ഒരു ഭീകരനെ വധിച്ചു
ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു.ശ്രീനഗറിലെ ഹാര്‍വാന്‍ മലനിരകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
തിങ്കളാഴ്ച രാത്രി മുതൽ തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഹാര്‍വാന്‍ മലനിരകളിൽ തിങ്കളാഴ്ച വൈകുന്നേരം വോടിവെപ്പ് ഉണ്ടായതായി വിവരമുണ്ട്. നിലവിൽ സൈന്യവും പൊലീസും സംയുക്തമായി ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
പ്രത്യേക ഇൻ്റലിജൻസ് ഇൻപുട്ടിൻ്റെ അടിസ്ഥാനത്തിൽ, എസ്എഫ്‌സിൻ്റെ സംയുക്ത പാർട്ടികൾ ദച്ചിഗാം വനത്തിൻ്റെ മുകൾ ഭാഗങ്ങളിൽ കാസോ ആരംഭിച്ചതായാണ് വിവരം.
അതേസമയം നവംബർ 28ന് ജമ്മു കശ്മീർ പൊലീസ് കിഷ്ത്വാർ ജില്ലയിൽ നിന്നടക്കം ഒളിവിൽ കഴിയുന്ന ഏഴ് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.