മുണ്ടക്കൈയിൽ കനത്ത മഴ; ഉരുൾപൊട്ടലെന്ന് സൂചന
വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലെന്ന് സൂചന. ബെയ്ലി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നു. പ്രദേശത്ത് ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. പുഴയിൽ വലിയ കല്ലുകൾ ഒഴുകിയെത്തുന്നു. പുന്നപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.
പ്രദേശത്ത് ആൾ താമസമില്ല. പ്രദേശ വാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മുണ്ടക്കൈ അട്ടമല റോഡ് പൂർണമായും മുങ്ങി.