പുന്നപ്പുഴയിലെ ഒഴുക്ക്; കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് മണ്ണിടിച്ചിലെന്ന് ദുരന്ത നിവാരണ അതോറിറ്റി
വയനാട് വെള്ളരിമല പുന്ന പുഴയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി അറിയാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ദുരന്ത നിവാരണ അതോറിറ്റി. നോ ഗോ സോണിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. പ്രദേശത്തുള്ള തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക് എത്തിക്കാനുള്ള നടപടി സ്വികരിച്ചിട്ടുണ്ട് എന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.