കളിക്കളം മീഡിയ സെന്റർ*ഐ പി ആര്‍ ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്19 ഒക്ടോബർ 2025
കളിക്കളം മേളയിലെ വേഗതാരങ്ങൾ
എട്ടാമത് കളിക്കളം കായികമേളയുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ മികച്ച വിജയം നേടി ഇവർ മേളയുടെ വേഗമേറിയ താരങ്ങളായി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ 11.57 സെക്കൻഡിൽ 100 മീറ്റർ ഓടിയെത്തി സ്വർണ്ണം കരസ്ഥ മാക്കിയ കുളത്തൂപ്പുഴ എംആർ എസിലെ കൃഷ്ണനുണ്ണി സീനിയർ ബോയ്സ് 100 മീറ്ററിൽ ഒന്നാ മതെത്തിയ അനൂപ് പി എസിനെക്കാൾ(11.18) മൈക്രോ സെക്കൻഡു കൾ മാത്രം വ്യത്യാസത്തിലാണ് ഓടിയെത്തിയത്. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടത്തിൽ സുബിത ബാബു എം(14.52 സെക്കൻഡ്) മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ കരിന്തളം ഒന്നാംസ്ഥാനത്തെത്തിയപ്പോൾ സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ ധനശ്രീ(14.67 സെക്കൻഡ്)എസ് ആർ എ എം മോഡൽ റെസിഡൻഷ്യൽ സ്കൂൾ തിരുനെല്ലിയും ആൺകുട്ടികളുടെ വിഭാഗത്തിൽ മിധീഷ് എം (12.37സെക്കന്റ്) ടി ഡി ഒ മാനന്തവാടിയും സ്വർണ്ണ മെഡൽ കരസ്ഥമാക്കി.
യുപി കിഡ്ഡീസ് പെൺകുട്ടികളുടെ വിഭാഗത്തിൽ ലക്ഷ്മി(15.65 സെക്കൻഡ് ) ( ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ കരിന്തളം ഒന്നാമത് എത്തിയപ്പോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ വിഷ്ണു(13.37 സെക്കൻഡ്) എ എസ് എ ആർ എം എംആർഎസ് മലമ്പുഴ ഒന്നാമത് എത്തി.